കണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായി കെ പി സി സി ആഹ്വാന പ്രകാരമുള്ള സമരസംഗമം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.
രൂക്ഷമായ വിലക്കയറ്റത്തിലും,
തൊഴിലില്ലായ്മയിലും പിൻവാതിൽ നിയമനങ്ങളിലും പ്രതിഷേധിച്ചാണ് സമര സംഗമം. ആരോഗ്യ മേഖലയിലെ തകർച്ച ,തീരദേശ മേഖലയിലെ പ്രശ്നങ്ങൾ, മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം,
ക്രമസമാധാന തകർച്ച തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് ഉന്നയിക്കുന്നു.
കെ പി സി സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എം എൽ എ സമര സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി , എഐസിസി ജനറൽ സെക്രട്ടറി മൻസൂർ അലി ഖാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെ പി സി സി വർക്കിംഗ് പ്രസിഡൻ്റുമാരായ പി.സി. വിഷ്ണുനാഥ് എം എൽ എ , എ.പി. അനിൽകുമാർ എം എൽ എ, ഷാഫി പറമ്പിൽ എം പി, രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.