ധനസഹായം; അപേക്ഷ ക്ഷണിച്ച് ജില്ലാ പഞ്ചായത്ത് #Financial_assistance
By
Open Source Publishing Network
on
ജൂലൈ 11, 2025
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിന് ഗ്രൂപ്പുകള്‍, സ്വയം സഹായ സംഘങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് 40 ശതമാനവും എസ് സി വിഭാഗത്തിന് 75 ശതമാനവും എസ് സി വിഭാഗത്തിന് നൂറ് ശതമാനവും സബ്‌സിഡി ലഭിക്കും. ഫോണ്‍: 0497 2731081
ജില്ലാപഞ്ചായത്തിന്റ 2025-26 വര്‍ഷത്തെ മത്സ്യശ്രീ പദ്ധതി പ്രകാരം നാല് പേരടങ്ങുന്ന കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് മത്സ്യവിപണന ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് 75 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷകര്‍ ജൂലൈ 25 നകം തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവനുകളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രാദേശിക മത്സ്യഭവന്‍ ഓഫീസുകളില്‍ നിന്നോ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0497 2731081