സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു, തട്ടിപ്പിന് ഇരയാകുന്നത് ഉയര്‍ന്ന ജോലിയും വിദ്യാഭ്യാസവും ഉള്ളവരാണ് എന്നതിനാല്‍ പുറത്ത് വരുന്ന വാര്‍ത്തകളേക്കാള്‍ അധികം ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടാകും എന്നാണ് വിവരം. ഇത്തവണ മോട്ടോര്‍ വാഹന വകുപ്പിന്റെ പേരിലാണ് ന്യൂ ജെന്‍ തട്ടിപ്പ്, MVD യുടെ വ്യാജ വാട്സ്ആപ്പ് അക്കൌണ്ടില്‍ നിന്നും വാഹന പെറ്റി അടയ്ക്കാനുണ്ടെന്നു വ്യാജ സന്ദേശം ലഭിക്കുകയും, അതോടൊപ്പം 'RTO Traffic chellan 500 എന്ന APK ഫയൽ തുറക്കാൻ നിർദ്ദേശം നല്‍കുകയും ചെയ്താണ് തട്ടിപ്പ്. ഫയൽ തുറക്കുന്നതോടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും, ഗൂഗിൾ പേ , ഫോൺ പേ, ബാങ്ക് ആപ്ലിക്കേഷനുകൾ തുടങ്ങിയവയുടെ ലിങ്കുകൾ വഴിയാണ് തട്ടിപ്പുകാർ തുക തട്ടിയെടുക്കുന്നത്.
ഈ തട്ടിപ്പിനിരയായ ആറോളം കേസുകൾ രണ്ട് ദിവസത്തിനുള്ളിൽ തലസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 12,000 രൂപ മുതൽ 2,00,000 രൂപ വരെ പരാതിക്കാർക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്.
MVD യുടെ ഔദ്യോദിക സന്ദേശങ്ങൾ എസ്.എം.എസ് വഴി മാത്രമേ ഫോണുകളിൽ ലഭ്യമാകു, ഒരിക്കലും വാട്സ്ആപ്പ് സന്ദേശങ്ങൾ ലഭിക്കുകയില്ലെന്നും പോലീസ് വ്യക്തമാക്കി. ജാഗ്രതയാണ് മുൻ കരുതലെന്നും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായാലോ സന്ദേശങ്ങള്‍ ലഭിച്ചാലോ ഉടന്‍തന്നെ നാഷണല്‍ സൈബര്‍ ക്രൈം നമ്പര്‍ ആയ 1930 -ലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.