പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യബസുകൾ കൂട്ടിയിടിച്ചു യാത്രക്കാരായ നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.45 മണിയോടെയാണ് അപകടം. പഴയങ്ങാടിയിൽ നിന്നും മാട്ടൂലിലേക്കും മാട്ടൂലിൽ നിന്നും കണ്ണൂരിലേക്കും പോകുകയായിരുന്ന സ്വകാര്യ ബസുകളാണ് പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം കൂട്ടിയിടിച്ചായിരുന്നുഅപകടം.
പരിക്കേറ്റവരെ നാട്ടുകാർ പഴയങ്ങാടിയിലെ ക്രസന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.