തിരുവനന്തപുരം: പ്രാഥമിക പരിശോധനയിൽ നിപ സംശയിച്ച 32 കാരന്റെ ഫലം നെഗറ്റീവ്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പുറത്തുവന്നത്. പാലക്കാട് നിപ ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ മകനായ ഇദ്ദേഹത്തിന് പ്രാഥമിക പരിശോധനയില്‍ നിപ സംശയിച്ചതോടെയാണ് തുടര്‍ പരിശോധന നടത്തിയത്.
ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. സമ്പര്‍ക്ക പട്ടികയിലുള്ള അദ്ദേഹം ഐസൊലേഷനില്‍ ആയിരുന്നു.
നിപ്പയിൽ ആശ്വാസം; 32 കാരൻ്റെ ഫലം നെഗറ്റീവ് #nipah
By
Editor
on
ജൂലൈ 18, 2025