ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു പരിശോധന. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു നടപടി. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്.
പരിശോധന വേളയില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പൊലീസിനോട് കയര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങളിലും റൂമുകളിലും മാത്രമാണല്ലോ പരിശോധന എന്നായിരുന്നു പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്വാഭാവികമായ പരിശോധന എന്നാണ് വിശദീകരണം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.