ചാരുംമൂട്: ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായി. പുത്തൻചന്ത 9-ാം വാർഡിലെ കോൺഗ്രസ് പ്രവർത്തകനായ ജോൺസണെ നൂറനാട് സിഐയുടെ നേതൃത്വത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു.
താമരക്കുളം കിഴക്കൻമുറിയിലെ പുത്തൻചന്ത പ്രസന്ന ഭവനിൽ ശിവൻകുട്ടി കെ. പിള്ള (65) ആണ് മരിച്ചത്. രാവിലെ 7.30 ഓടെ കൊടുവരവയലിലാണ് അപകടം. സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴി മറ്റൊരാളുടെ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന പന്നിക്കെണിയിൽ നിന്നാണ് ശിവൻകുട്ടിക്ക് ഷോക്കേറ്റത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.