കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റിൽ #ksrtc_Sexual harassment



തൃശൂർ: കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. വടകര സ്വദേശിയായ സവാദാണ് അറസ്റ്റിലായത്.  ബസ്സിലെ യാത്രക്കാരി  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂൺ 14 ന് മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വെച്ച് സവാദ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ബസ്സിലെ യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ ഈസ്റ്റ് പോലീസെടുത്തത്. സവാദിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 



2023 ൽ കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശിപ്പിച്ചതിന് സവാദിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ സവാദിനെ കോൺഗ്രസ് നേതാക്കളും ഓൾ കേരള മെൻസ് അസോസിയേഷനും സ്വാഗതം ചെയ്ത് ആഘോഷം നടത്തിയത് വൻ വിവാദമായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0