ജോർജിയ: ഫിഫ ക്ലബ്ബ് ലോകകപ്പിൽ മാഞ്ചസ്റ്റർ സിറ്റി യുഎഇ ക്ലബ്ബായ അൽ എയ്നെ എതിരില്ലാത്ത ആറു ഗോളുകൾക്കു തകർത്ത് മുന്നേറ്റം തുടരുകയാണ്. ജി ഗ്രൂപ്പിൽ മാഞ്ചസ്റ്ററിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആറു പോയിന്റുകളുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ആറു പോയിന്റുള്ള യുവെന്റസ് ഗോൾ ആനുകൂല്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു.
മത്സരത്തിൽ യുഎഇ ക്ലബ്ബിനു മേൽ എല്ലാനിലയിലും സിറ്റിയുടെ സർവാധിപത്യമായിരുന്നു. ഇകായ് ഗുണ്ടോഗൻ ഇരട്ട ഗോളുകള്‍ നേടി. 8,78 മിനിറ്റുകളിലായിരുന്നു ഗുണ്ടോഗൻ വല കുലുക്കിയത്. ക്ലാഡിയോ എച്ചവെരി (27), എർലിങ് ഹാളണ്ട് (50, പെനാൽറ്റി), ഓസ്കർ ബോബ് (84), റയാൻ ചെര്‍ക്കി (89) എന്നിവരാണ് സിറ്റിയുടെ മറ്റ് ഗോൾ സ്കോറർമാർ.
റയൽ മഡ്രിഡ് മെക്സിക്കൻ ക്ലബ്ബ് പച്ചുക്കയെ 3–1നു തകർത്തു. യുവന്റസ് വൈഡാഡ് എസിയെ 4–1നും തോൽപിച്ചു. അതേസമയം ആർബി സാൽസ്ബർഗ്– അൽ ഹിലാൽ പോരാട്ടം ഗോള്‍ രഹിത സമനിലയിൽ അവസാനിച്ചു.
ക്ലബ്ബ് ലോകകപ്പ് : മിന്നി തിളങ്ങി മാഞ്ചസ്റ്റർ സിറ്റി കൂടെ റയലും യുവന്റസും #FIFA_CLUB_WORLDCUP
on
ജൂൺ 23, 2025

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.