കാട്ടാന ആക്രമണം : യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് #Elephant Attacks

 



 

തിരുവനന്തപുരം: വിതുരയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. ആലുംമൂട് കളമുട്ടുപ്പാറയിൽ രാധ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. തിരുവനന്തപുരത്തെ വിതുര മണലി ആദിവാസി ഉന്നതിയിൽ എത്തിയ കാട്ടാനക്കൂട്ടം രാധയുടെ വീട് തകർത്തു. ആനയെ കണ്ടയുടനെ രാധ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ, ഓടുന്നതിനിടെയിൽ രാധ വീണ് പരിക്കേറ്റു. ആക്രമണത്തിൽ രാധയുടെ വീട് പൂർണ്ണമായും തകർന്നു. ആക്രമണം നടന്ന പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0