കൈരളി ടിവി അവതാരകനായ ഡോ. ലാലിനെതിരായ ഹർജി ഹൈക്കോടതി തള്ളി #Dr.Lal

 


കൊച്ചി: കൈരളി ടിവി അവതാരകനായ ഡോ. എം. എ. ലാൽ നിയമവിരുദ്ധമായി സ്വകാര്യ ചാനൽ പരിപാടികൾ അവതരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഷാജി സി. സേനൻ  സമർപ്പിച്ച ഹർജി തള്ളി കേരള ഹൈക്കോടതി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് ഡോ. ലാൽ പരിപാടികൾ അവതരിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു.

സർക്കാർ കോളേജ് അധ്യാപകൻ കൂടിയായ ഡോ. ലാലിനെതിരായ പരാതി ലോകായുക്ത തള്ളിയതിനെ തുടർന്നാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ലോകായുക്തയിൽ ഡോ. ലാൽ സമർപ്പിച്ച മറുപടിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടും പരിഗണിച്ചാണ് ലോകായുക്ത പരാതി തള്ളിയത്. ഈ കാര്യങ്ങൾ പരാമർശിച്ച കോടതി, കൂടുതൽ അന്വേഷണം നടത്തണമെന്ന ഷാജിയുടെ ആവശ്യം തള്ളി.

ഗവർണർ, മുഖ്യമന്ത്രി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, ആദായ നികുതി വകുപ്പ് തുടങ്ങി വിവിധ തലങ്ങളിൽ ഷാജി സമർപ്പിച്ച പരാതികൾ നേരത്തെ തള്ളിയിരുന്നു. സർക്കാരിനുവേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. വി. ടെച്ച്ചന്ദ്, ഡോ. ലാലിനുവേണ്ടി അഡ്വ. ടി. രാജശേഖരൻ നായർ എന്നിവർ ഹാജരായി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0