ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്‌ലൻഡിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന എയർ ഇന്ത്യ വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണിയെത്തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
തായ്‌ലൻഡിലെ ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 156 യാത്രക്കാരുമായി പുറപ്പെട്ടതായിരുന്നു എയർ ഇന്ത്യ AI379 വിമാനം. പ്രാഥമിക തിരച്ചിലിൽ വിമാനത്തിൽ നിന്ന് ബോംബ് കണ്ടെത്തിയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ 9:30നാണ് (0230) ഫൂക്കറ്റ് വിമാനത്താവളത്തിൽ നിന്ന് ന്യൂഡൽഹിയിലേയ്ക്ക് വിമാനം പുറപ്പെട്ടത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.