ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 ജൂൺ 2025 | #NewsHeadlines

• ലോര്‍ഡ്‌സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ടെസ്റ്റ് കിരീടം സ്വന്തമാക്കി.

• അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചതായി വ്യോമയാന മന്ത്രാലയം. പൈലറ്റില്‍ നിന്നുള്ള മെയ് ഡേ സന്ദേശത്തിന് മറുപടി നല്‍കിയെങ്കിലും സ്വീകരിക്കും മുമ്പ് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു എന്നും റിപ്പോർട്ട്.

• ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഞായറാഴ്‌ച പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്‌. 16നും 17നും പ്രവേശനം നടക്കും.

• അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയർ ഇന്ത്യ 171 നമ്പർ ഉപേക്ഷിക്കുന്നു.
യാത്രക്കാരെ വേട്ടയാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

• അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ ദുരിതത്തിന് അന്ത്യം കുറിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സർക്കാർ രക്തബാങ്കുകളിൽ നിന്നുമുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ്‌‍വേര്‍ പ്ലാറ്റ്ഫോമായ ‘ജീവധാര’ ഉടൻ പ്രവര്‍ത്തസജ്ജമാകും.

• മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടരലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മറാത്ത പത്രമായ ലോക്‌സത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

• അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പ് നൽകി. സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ അറിയിച്ചു.

• കെനിയയിൽ വിനോദയാത്രക്കിടെ ബസ്സപകടത്തിൽ മരിച്ച ഖത്തറിൽ നിന്നുള്ള മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0