അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രാവിമാനം തകർന്ന് വീണ് അപകടം. അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനമാണ് തകർന്നത്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ടേക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജനവാസ മേഖലയിലേക്കാണ് വിമാനം തകർന്ന് വീണത്. അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകളെ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബിഎസ്‌എഫ്, എൻഡിആർഎഫ് ടീമുകളെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. മേഘ്‌നിനഗർ പ്രദേശത്തിനടുത്തുള്ള ധാർപൂരിൽ നിന്ന് കനത്ത പുക ഉയരുന്നത് അപകടത്തിന്റെ ദൃശ്യങ്ങളിൽ കാണാം. തകർന്ന വിമാനം അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് സർവീസ് നടത്തുന്ന 11 വർഷം പഴക്കമുള്ള ബോയിംഗ് 787 ഡ്രീംലൈനർ ആണെന്നാണ് വിവരം. 825 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. 110 പേര്‍മരിച്ചതായി റിപ്പോര്‍ട്ട്.