• അഞ്ചുവർഷത്തിനിടെ കേരളത്തിലെ കാർഷിക മേഖലയിലുണ്ടായത് വൻ
മുന്നേറ്റമെന്ന് സർവേ റിപ്പോർട്ട്. കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ
വരുമാനത്തിൽ 61.79 ശതമാനത്തിന്റെ വർധനയുണ്ടായി.
• മണ്ണിടിച്ചിലും വിള്ളലുമുണ്ടായ ദേശീയപാത 66ന്റെ എല്ലാ ഭാഗങ്ങളിലും
വിദഗ്‌ധ പരിശോധന നടക്കുമെങ്കിലും നിർമാണത്തെ ബാധിക്കില്ലെന്ന് ദേശീയപാതാ
അതോറിറ്റി അറിയിച്ചു. നിർമാണം 90 ശതമാനത്തിലേറെ പൂർത്തിയായ മൂന്ന് റീച്ച്
ജൂലൈ അവസാനം തുറക്കും.
• ഹജ്ജിന്റെ മൂന്നാം നാൾ തീർഥാടകർ മിനായിലെ ജംറയിൽ കല്ലേറ് നിർവഹിച്ചു.
ഇനിയുള്ള മൂന്നു ദിവസം മിനായിൽ താമസിച്ച് കല്ലേറ് നിർവഹിക്കും. ഇന്ന് ബലി പെരുന്നാൾ, സൗദിയടക്കം
ആറ് ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു ബലിപെരുന്നാൾ.
• ഇലോൺ മസ്ക്കുമായി ഇനി നല്ല ബന്ധം സാധ്യമാകുമോയെന്ന കാര്യത്തിൽ
ഉറപ്പില്ലെന്നും അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
• കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി
പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് ജെ കാര്‍ണിയാണ്
പ്രധാനമന്ത്രി മോഡി യെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്.
• വീണ്ടും നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പണനയം ആര്‍ബിഐ
പ്രഖ്യാപിച്ചു.അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ അര ശതമാനം ഇളവാണ്
പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി.
• മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്നു താരം
വ്യക്തമാക്കി. ഇന്ത്യയുടെ 2007 ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്
നേട്ടങ്ങളില്‍ ചൗള പങ്കാളിയാണ്.
• കോളജ് വിദ്യാഭ്യാസ വകുപ്പ് /സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക്
കീഴിലെ യുജിസി യോഗ്യതയുള്ള അതിഥി അധ്യാപകരുടെ വേതനം പ്രതിദിനം 2200 രൂപ
നിരക്കിൽ ഒരു മാസം പരമാവധി 50,000 രൂപയായും, യുജിസി യോഗ്യത ഇല്ലാത്ത അതിഥി
അധ്യാപകർക്ക് പ്രതിദിനം 1,800 രൂപ നിരക്കിൽ ഒരു മാസം പരമാവധി 45,000
രൂപയായും പുതുക്കി നിർണയിച്ചു.