• ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
• സംസ്ഥാനത്ത് അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂർ. സംസ്ഥാന
സർക്കാറിൻ്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് കണ്ണൂർ ലക്ഷ്യം
കൈവരിച്ചത്. ജില്ലയിൽ 3973 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിൽ നിന്നും
മോചിപ്പിച്ചത്.
• എൻഎച്ച് 66 നിർമാണം ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത്,
ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2026 പുതുവത്സര സമ്മാനമായി
നാടിന് സമ്മാനിക്കും.
• കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ സഖ്യം വിട്ട് എ എ പി. ഇനി ഇന്ത്യ
സഖ്യത്തില്‍ ഇല്ലെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. യഥാര്‍ഥ
സഖ്യം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലെന്ന് എ എ പി പ്രസ്താവനയിൽ പറഞ്ഞു.
• തീരദേശവാസികളുടെ പുനരധിവാസത്തിന് തിരുവനന്തപുരം മുട്ടത്തറയിൽ
സംസ്ഥാന സർക്കാർ നിർമിച്ച ഭവന സമുച്ചയത്തിലെ 332 ഫ്ലാറ്റുകൾ 27ന് കൈമാറും.
400 ഫ്ലാറ്റുകളുള്ള സമുച്ചത്തിൽ ആദ്യഘട്ടമായി നിർമിച്ചതാണ് 332
ഫ്ലാറ്റുകൾ. ‘പുനർഗേഹം' പദ്ധതി പ്രകാരമാണ് നിർമാണം.
• ചൂട് കടുത്തതോടെ വിവിധ ഗൾഫ്
രാജ്യങ്ങളിൽ ഉച്ചവിശ്രമചട്ടങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. ഗൾഫ് രാജ്യങ്ങളിൽ
ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവുംകൂടിയ ചൂട് യുഎഇയിലാണ്. കഴിഞ്ഞമാസം 51.6
ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു യുഎഇയിൽ രേഖപ്പെടുത്തിയത്.
• ചൂട് കടുത്തതോടെ വിവിധ ഗൾഫ്
രാജ്യങ്ങളിൽ ഉച്ചവിശ്രമചട്ടങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. ഗൾഫ് രാജ്യങ്ങളിൽ
ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവുംകൂടിയ ചൂട് യുഎഇയിലാണ്. കഴിഞ്ഞമാസം 51.6
ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു യുഎഇയിൽ രേഖപ്പെടുത്തിയത്.
• രാജ്യം രണ്ട് ഘട്ടങ്ങളിലായി സെൻസസ് നടപടിയിലേക്ക്. 16 വര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സെന്‍സസ് ആയിരിക്കും ഇത്.
രാജ്യത്തെ ജനസംഖ്യയുടെ സമഗ്രമായ എണ്ണവും സാമൂഹിക‑സാമ്പത്തിക വിശദാംശങ്ങളും
ഉള്‍ക്കൊള്ളുന്ന സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്ന് മുതല്‍
ആരംഭിക്കും.