പാകിസ്താന്റെ നിലപാട് പരിശോധനയിലാണ്; മാറ്റം ആവശ്യം, ഇല്ലെങ്കിൽ ശക്തമായ മറുപടി’: രാജ്‌നാഥ് സിംഗ്..#rajnath singh

 


 പാക്കിസ്ഥാനെ നിരീക്ഷിക്കുകയാണ്, അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്. അല്ലെങ്കിൽ കഠിനശിക്ഷ പാക്കിസ്ഥാന് നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസിലൂടെ പാക്കിസ്ഥാനിൽ അർധരാത്രി സൂര്യനുദിച്ചു. രാജ്യം എങ്ങനെയാണ് പാക്കിസ്ഥാനെതിരെ പ്രതിരോധം തീർത്തത് എന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. നിയന്ത്രണരേഖ മറികടക്കാതെയാണ് തങ്ങളുടെ പ്രവർത്തനം നിറവേറ്റിയത്.

ഓപ്പറേഷൻ സിന്ദൂരിൻ്റെ വിജയം ലോകരാഷ്ട്രങ്ങൾ കണ്ടു.പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു. കൊടും ഭീകരൻ മസൂദ് അസറിന് 14 കോടി രൂപ പാകിസ്താൻ തീരുമാനിച്ചു. പാകിസ്ഥാൻ ഫണ്ട് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്.IMF പാകിസ്ഥാൻ വായ്‌പ നൽകുന്നതിൽ ഒന്നുകൂടി ആലോചിക്കണം.തങ്ങളുടെ വ്യോമസേന വിമാനങ്ങൾ പാകിസ്ഥാൻ്റെ താവളങ്ങൾ തകർത്തു.

പാകിസ്ഥാൻ സൈന്യം ഭീകരരും ഒരുമിച്ച് പ്രവർത്തിക്കുന്നു.ഓപ്പറേഷൻ സിന്ധൂർ അവസാനിപ്പിച്ചിട്ടില്ല. നിങ്ങൾ കണ്ടത് ട്രെയിലർ മാത്രം.സിനിമ പുറകെ വരുന്നു എന്നും രാജ്‌നാഥ് സിംഗ്.തങ്ങളുടെ ഹൃദയങ്ങളിൽ സായുധസേനയ്ക്ക് പ്രത്യേക ഇടമാണ്. ഓപ്പറേഷൻ സിന്ദൂരിലൂടെ ഭാരതത്തിൻ്റെ ശക്തി ലോകങ്ങൾക്ക് മനസിലായി, പാകിസ്ഥാൻ ഭീകരതയ്ക്ക് നൽകുന്ന സഹായം ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാൻ സിങ് പറഞ്ഞു

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0