കേരളത്തിലെ ഡാമുകൾക്ക് ജാഗ്രതാ നിർദേശം;നടപടി മോക്ഡ്രില്ലിൻറെ പശ്ചാത്തലത്തിൽ..#mockdrill

 


 തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജാഗ്രതാ നിർദ്ദേശം. എല്ലാ അണക്കെട്ടുകളിലും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ പോലീസിനെ വിന്യസിച്ചു. വൈദ്യുതി ഉൽപാദന, ജലസേചന അണക്കെട്ടുകളിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായി. ഇതിന്റെ പശ്ചാത്തലത്തിൽ, വ്യാഴാഴ്ച സംസ്ഥാനങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നതിനാൽ അണക്കെട്ടുകളുടെ സുരക്ഷ വർദ്ധിപ്പിച്ചു.

അണക്കെട്ടുകളിൽ ഇന്ന് മുതൽ പോലീസ് വിന്യാസം വർദ്ധിപ്പിച്ചു. കെഎസ്ഇബി സ്റ്റേഷനുകൾ, വൈദ്യുതി ഉൽപാദന സ്റ്റേഷനുകൾ മുതലായവയിൽ പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ അധിക സുരക്ഷാ വിന്യാസം തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0