പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് നാവിക സേനയും. ഐഎൻഎസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തിൽ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. 1971 ന് ശേഷം ആദ്യമായാണ് കറാച്ചിയിൽ ഇന്ത്യൻ നാവിക സേന ആക്രമണം നടത്തുന്നത്.
പാക് പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് 20 കിലോമീറ്റർ അകലെ ഇന്ത്യയുടെ തിരിച്ചടി നടന്നതായും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയെ പാകിസ്ഥാൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.
ഇന്ത്യൻ സേനയുടെ തിരിച്ചടി ശക്തമായതോടെ പാക് സൈന്യം പ്രകോപനത്തിൽ നിന്ന് പിൻമാറി. ലാഹോർ, കറാച്ചി, ഇസ്ലാമാബാദ്, സിയാൽകോട്ട്, പെഷവാർ, തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യ തിരിച്ചടി നൽകി.
ഇന്ത്യയിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തി പാക്കിസ്ഥാൻ്റെ ഭീഷണി അതിവേഗം നിർവീര്യമാക്കാൻ കഴിഞ്ഞുവെന്നും സർക്കാർ വ്യക്തമാക്കി.