പത്തനംതിട്ടയിൽ നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം. വ്യാജ ഹാൾ ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി അറസ്റ്റിൽ. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ കേന്ദ്രത്തിൽ വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർത്ഥി എത്തി. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട്, പരീക്ഷാ കേന്ദ്ര നിരീക്ഷകൻ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പോലീസ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.