പത്തനംതിട്ട മേക്കൊഴൂരിൽ ഒരു ക്ഷേത്രത്തിൽ മയക്കുമരുന്ന് സംഘം ആക്രമണം നടത്തി. ഋഷികേശ് ക്ഷേത്രമുറ്റത്തെ ബോർഡുകളും കട്ടൗട്ടുകളും നശിപ്പിച്ചു. ഒരു ജീവനക്കാരനെ മയക്കുമരുന്ന് സംഘം ആക്രമിച്ചു. പത്ത് പേരടങ്ങുന്ന സംഘം ആക്രമിക്കാൻ എത്തിയതാണെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം സംഗീതോത്സവത്തിൽ നടന്ന അക്രമത്തിന്റെ തുടർച്ചയാണിതെന്ന് സംശയിക്കുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.