തൃശൂർ ചേരുംകുഴിയിൽ പത്ത് വയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു...#latestnews

 


തൃശ്ശൂർ: ചേരുംകുഴിയിൽ പത്തുവയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. ചേരുംകുഴി സ്വദേശി സുരേഷിന്റെ മകൻ സരുൺ സുരേഷ് ആണ് മരിച്ചത്. അപകടത്തിൽപെട്ട സഹോദരനെ രക്ഷപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ചേരുംകുഴി മുരുക്കുംകുണ്ടിൽ കുളത്തിലാണ് അപകടം. മീൻപിടിക്കാനായാണ് സഹോദരങ്ങൾ പോയത്. കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. സഹോദരൻ വരുൺ ആഴത്തിലേക്ക് മുങ്ങുന്നതുകണ്ട് രക്ഷിക്കാനായി സരുൺ ഇറങ്ങുകയായിരുന്നു.

നാട്ടുകാരെത്തി ഇവരെ പെട്ടെന്നുതന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹോദരൻ വരുണിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0