പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ സന്ദർശിക്കുന്നതുള്‍പ്പെടെ ദയവായി ഒഴിവാക്കണം. ആശുപത്രികളിലുള്‍പ്പെടെ രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലാബുകളിലുള്‍പ്പെടെ ആർ ടി പി സി ആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വ്യാപകമായ പരിശോധനാ സംവിധാനങ്ങള്‍ ഏർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി. നിലവില്‍ 519 കേസുകളാണുള്ളത്. കൂടുതല്‍ ടെസ്റ്റ് ചെയ്യുന്നതു കൊണ്ടാണ് കൂടുതല്‍ കേസുകള്‍ അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.