ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്തെല്ലാം ഉപാധികളുടെ വെടിനിർത്തിയെന്നും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത് തെളിയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പാർലമെൻ്റ് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണെമന്നും കെ.സി വേണുഗോപാൽ ട്വൻ്റിഫോറിനോട് പറഞ്ഞു.
നിരവധി ചോദ്യങ്ങളുണ്ടെങ്കിലും എല്ലാം ചോദിക്കുന്നില്ലെന്ന് കെ സി വേണു ഗോപാൽ പറഞ്ഞു. സൈന്യത്തിൻ്റെ ആത്മവീര്യം കെടാതിരിക്കാനാണ്
ചില ചോദ്യങ്ങൾ വേണ്ടെന്ന് വെക്കേണ്ട കാര്യം വ്യക്തമാക്കി.ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.
പ്രത്യേക പാർലമെൻ്റ് സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സർവകക്ഷി യോഗവും പ്രത്യേക പാർലമെൻ്റ് സമ്മേളനവും വിളിക്കണമെന്നായിരുന്നു ആവശ്യം. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ധൂർ, വെടിനിർത്തൽ ധാരണ എന്നിവ സംബന്ധിച്ച് ചർച്ച നടത്താൻ ആവശ്യപ്പെട്ടിരുന്നു. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് വാതിലുകൾ തുറന്നിട്ടോ, സിംല കരാർ റദ്ദാക്കിയോ തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തി കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയിരുന്നു.