പയ്യന്നൂരിൽ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു..#latestnews

 


 എട്ടിക്കുളം കക്കംപാറ പള്ളി കോളനിയിലെ ആൾമറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്.പള്ളിക്കോളനിയിലെ എം.കെ.ഫസലുറഹ്മാനെ (35)യാണ് വെള്ളിയാഴ്ച രാവിലെ 10. 30 മണിയോടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എട്ടിക്കുളത്തെ അബ്ദുറഹിമാൻ്റെയും പരേതയായ സുബൈദയുടെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ: റാഷിദ്, റഷീദ . മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0