ചെളിയും കക്കയും ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയിൽ ദേശീയ പാത നിർമ്മാണം . ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കൊട്ടിയം പറക്കുളത്താണ് സംഭവം . പറക്കുളം ഭാഗത്ത് മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത് അഷ്ടമുടി കായലിൽ നിന്ന് എടുത്ത ചെളിയും കക്കയും ഉപയോഗിച്ചാണ് എന്ന ആരോപണം ശക്തമാകുന്നു.
മഴ തുടരുന്ന സാഹചര്യത്തിൽ വാഹനങ്ങൾ കടന്നു പോയി വിണ്ടു കീറിയ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധം . ഇതിന് കിഴക്ക് വശം ചുവപ്പ് നിറത്തിലുള്ള കര മണ്ണ് ഉപയോഗിച്ചായിരുന്നു നിർമ്മാണം