കാസർഗോഡ് വിദ്യാനഗറിൽ എട്ട് വയസ്സുള്ള ആൺകുട്ടി കത്തിക്ക് മുകളിലേക്ക് വീണ് മരിച്ചു. പാടി ബെല്ലുരുഡ്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസാണ് മരിച്ചത്. അമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിക്ക് മുകളിൽ വീണു. ഇന്നലെ രാത്രി 7:30 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിദ്യാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.