വിവാഹ ചടങ്ങ് കഴിഞ്ഞയുടനെ ഹൃദയാഘാതം;വരന് ദാരുണാന്ത്യം..#latest news

 


ബെംഗളൂരു: വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ജാംഖണ്ഡി പട്ടണത്തില്‍ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം. 25-കാരനായ പ്രവീണ്‍ എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയതിന് പിന്നാലെ മരണപ്പെട്ടത്.


താലികെട്ടി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം വരന്‍ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്യുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഉടന്‍ തന്നെ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

അടുത്തിടെ ഹൃദയാഘാതം മൂലം മരിക്കുന്ന യുവതി യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മധ്യപ്രദേശില്‍ വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള സംഗീത ചടങ്ങില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ 23-കാരി വേദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള സ്‌കൂളില്‍ ഒരു കായിക മത്സരത്തിന്റെ പരിശീലനത്തിനിടെ 14 വയസുകാരനും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0