നിര്‍മാണ പ്രവൃത്തി: ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം..#latest news

 


തിരുവനന്തപുരം ഡിവിഷനിൽ എഞ്ചിനീയറിംഗ് ജോലികൾ നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണങ്ങൾ. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) 24-ന് ചാലക്കുടിയിലും തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ എക്സ്പ്രസ് (16342) എറണാകുളം ജംഗ്ഷനിലും അവസാനിക്കും.

എറണാകുളം ജംഗ്ഷൻ-കണ്ണൂർ എക്സ്പ്രസ് (16305) 25-ന് തൃശൂരിൽ നിന്ന് പുറപ്പെടും. ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16341) അതേ ദിവസം തന്നെ എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടും.

തിരുച്ചിറപ്പള്ളി-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22627) ജൂൺ 11-ന് തിരുനെൽവേലി വരെ സർവീസ് നടത്തും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0