എ​സ്.​എ​സ്.​എ​ൽ.​സി പു​നഃ​പ​രി​​ശോ​ധ​ന ഫ​ലം വൈകും...#latest news

 

 


തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പു​നഃ​പ​രി​​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​രും മു​മ്പ്​ പ്ല​സ്​ വ​ൺ അ​ലോ​ട്ട്​​മെ​ന്‍റ്​ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​ത്​ നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തും. പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ ക​ഴി​ഞ്ഞ 24ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും 28 വ​രെ തി​രു​ത്ത​ലു​ക​ൾ​ക്കു​ള്ള അ​വ​സ​ര​വു​മു​ണ്ട്. 

ജൂ​ൺ ര​ണ്ടി​ന്​ ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ്​ തീ​രു​മാ​നം. എ​ന്നാ​ൽ, എ​സ്.​എ​സ്.​എ​ൽ.​സി ഉ​ത്ത​ര​ക്ക​ട​ലാ​സ്​ പു​നഃ​പ​രി​ശോ​ധ​ന ഇ​ന്ന​ലെ​യാ​ണ്​ ആ​രം​ഭി​ച്ച​ത്.കാ​ല​വ​ർ​ഷ​ക്കെ​ടു​തി കാ​ര​ണം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ൽ പ​കു​തി​പോ​ലും അ​ധ്യാ​പ​ക​ർ ആ​ദ്യ​ദി​ന​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ എ​ത്തി​യി​ട്ടു​മി​ല്ല. മൂ​ന്ന്​ ദി​വ​സം കൊ​ണ്ട്​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​നും തു​ട​ർ​ന്ന്,​ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​​കൊ​ണ്ട്​ ഫ​ലം ത​യാ​റാ​ക്കാ​നു​മാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. 

ഫ​ലം വൈ​കി​യാ​ൽ ഇ​തി​ന്‍റെ ഗു​ണം പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ല​ഭി​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ എ​സ്.​എ​സ്.​എ​ൽ.​സി പു​നഃ​പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു വ​രെ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0