മകൻ യദുവിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് കീഴാറ്റൂർ..#latest news

 


കണ്ണൂര്‍: നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സന്തോഷിന്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. തങ്ങളെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മര്‍ദനമേറ്റ യദു സായന്ത് പറഞ്ഞു. സന്തോഷിന്റെ മകനും കൂട്ടുകാരും സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം. 

പൊതുസ്ഥലത്തുവെച്ചാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മര്‍ദിച്ചതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ഫ്‌ളക്‌സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മര്‍ദനം നടന്നതെന്ന് സന്തോഷ് പറഞ്ഞു. കുട്ടികളെ ഹെല്‍മെറ്റ് വെച്ച് മര്‍ദിച്ചെന്നും അക്രമിച്ചവരുടെ കൈവശം ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0