രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് കോഴിക്കോട് നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ചെറുവണ്ണൂരിലെ മലബാർ മറീന കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്കാണ് യോഗം.
വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 പേർ ജില്ലാതല യോഗത്തിൽ പങ്കെടുക്കും. ജില്ലയിലെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ കളക്ടർമാർ തുടങ്ങിയവരും പങ്കെടുക്കും. വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന എൽഡിഎഫ് റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മേഖലാതല വിലയിരുത്തൽ യോഗങ്ങളും നടക്കും.