വാടക വീടിന്റെ ദുരുപയോഗം തടയാൻ എക്സൈസ് നടപടി ശക്തമാക്കി.#excise

 


 മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ എക്സൈസ് വകുപ്പ് പുതിയ നടപടിയിലേക്ക്. വാടക കെട്ടിടങ്ങളിലെ മയക്കുമരുന്ന് വ്യാപാരത്തെയും ഉപയോഗത്തെയും കുറിച്ച് ഉടമകൾ ബോധവാന്മാരായിരിക്കണമെന്ന് മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി.

കെട്ടിടത്തിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്താൽ, വീടിന്റെ ഉടമകളും ഉത്തരവാദികളാകും. വാടക നൽകുന്ന വ്യക്തികളുടെയും ഇടപാടുകളുടെയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കുമെന്ന മുന്നറിയിപ്പാണിത്.

അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന മയക്കുമരുന്ന് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരായ നിയമങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് വീട്ടുടമസ്ഥരെ ബോധവാന്മാരാക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് ആർ. മനോജ് അറിയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കോൺടാക്റ്റ് വിവരങ്ങൾ പങ്കുവെച്ച് സാമ്പത്തിക നേട്ടം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0