സംസ്ഥാനത്തെ ദേശീയപാതകളിൽ വിള്ളലുകൾ; കണ്ണൂരിലെ കുപ്പത്തിൽ നാട്ടുകാരുടെ പ്രതിഷേധം...#latest news

 


 കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ദേശീയപാതയിൽ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുകയാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകൾക്കുള്ളവർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. കളക്ടർ എത്തുന്നതുവരെ വാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ കുത്തിയിരുന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പിന്നീട് ജില്ലാ കളക്ടർ സ്ഥലത്ത് എത്താമെന്ന് അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

കൂരിയാട്ടെ അപകടത്തിൻ്റെ ഞെട്ടൽ മാറും മുൻപാണ് ദേശീയപാതയിൽ കൂടുതൽ ഇടങ്ങളിൽ വില്ലൽ രൂപപ്പെടുന്നത്.മമ്മാലിപ്പടിയിൽ പാലത്തിലാണ് ഇന്ന് വില്ലേജ് കണ്ടെത്തിയത്. നടത്തിയാലെ അപകടത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാനാകൂ.

അതേസമയം, മണ്ണിടിഞ്ഞ് കൊല്ലം ചവറ പാലത്തിൻ്റെ വശത്തെ ഭിത്തി അടർന്നുവീണു. പാലത്തിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിനായി മണ്ണെടുത്തു മാറ്റിയതാണ് അപകടത്തിനിടയാക്കിയത്. ദേശീയ പാത നിർമാണം ചവറയിൽ പുരോഗമിക്കുന്ന സംഭവം. സമീപത്തെ മണ്ണൊലിച്ചുപോയി പാലത്തിൻ്റെ ആദ്യ ഭാഗങ്ങൾ അടർന്നുവീഴുകയായിരുന്നു.


പാലത്തിൻ്റെ ഒരുഭാഗത്തെ കോൺക്രീറ്റിലുണ്ടായ വില്ലൽ മഴപെയ്തതോടെ വലുതായി. പഴയ പാലത്തിൻ്റെ മണ്ണ് ഇടിഞ്ഞ് താണു. പുതിയ പാലത്തിൻ്റെ നിർമ്മാണത്തിന് മുമ്പ് പഴയ പാലത്തിൻ്റെ ഇരു ഭാഗത്തെയും മണ്ണ് മാറ്റിയിരുന്നു. എന്നാൽ പഴയ പാലം ദേശീയ പാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പിനി ബലപ്പെടുത്തിയില്ല. ഇതാണ് മണ്ണ് ഇടിഞ്ഞ് താഴാൻ ഇടയാക്കിയത്. ദിനപ്രതിനിധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിലൂടെയുള്ള യാത്ര മൂലം അപകടം നിറഞ്ഞതായി മാറി.

നിർമാണം നടക്കുന്ന ദേശീയപാത 66 ൽ തൃശൂർ ചാവക്കാട് മണത്തലയിൽ മേൽപാലത്തിൽ വില്ലൽ രൂപപ്പെട്ടിരുന്നു. അമ്പതോളം മീറ്റർ ദൂരത്തിൽ വില്ലൽ ഉണ്ടായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫിൻ്റെ നേതൃത്വത്തിൽ ചാവക്കാട് റോഡ് ഉപരോധിച്ചു. ഇടപ്പള്ളി കുതിരാൻ ദേശീയപാതയിൽ അടിപ്പാത നടക്കുന്ന മേഖലകളിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസിയാണ് വില്ലൽ രൂപപ്പെട്ടത്. നിർമാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തകർ പൂർത്തീകരിച്ച ഭാഗത്താണ് വില്ലൽ. ഇതോടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0