മസ്‌കറ്റ് റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു...#accident

 


മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബോഷറില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു. റസ്റ്റോറന്റിന് മുകളിലത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി.പങ്കജാക്ഷന്‍ (59), ഭാര്യ കെ. സജിത (53) എന്നിവരാണ് മരിച്ചത്. വര്‍ഷങ്ങളായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്നവരാണിവര്‍. വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ചെന്നൈയിലുള്ള ഏക മകള്‍ ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലച്ചെയാണ് സംഭവമുണ്ടായത്. റസ്റ്റോറന്റില്‍ ഗാസ് സിലിണ്ടര്‍ പൊട്ടിയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് വാണിജ്യ റെസിഡന്‍ഷ്യല്‍ കെട്ടിടം ഭാഗികമായി തകര്‍ന്നുവീഴുകയായിരുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്‌നിസമന സേനാംഗങ്ങള്‍ ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാചക വാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0