• വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടനിറങ്ങും.
• കേരളത്തിലെ വൈദ്യുതി ബില്ലിൽ ഈ മാസം മുതൽ കുറവ് വരും. ഇന്ധന സർചാർജ്
കുറയുന്നതിനാലാണ് വൈദ്യുതി ബില്ല് കുറയുന്നത്. ജൂൺമാസത്തെ വൈദ്യുതി
ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ എസ് ഇ ബി അറിയിച്ചു.
• സംസ്ഥാനത്ത് കൊവിഡ് നിരക്കുകൾ വർധിക്കുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
• മുനമ്പം – വഖഫ് ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച
ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സമർപ്പിച്ചു. ജസ്റ്റിസ് സി എൻ
രാമചന്ദ്രൻ നായർ കമ്മീഷനാണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്.
• ഭൂമി കൈമാറ്റവുമായ ബന്ധപ്പെട്ട നടപടികൾ സുതാര്യവും ലളിതവുമാക്കാൻ പോക്കുവരവ് ചട്ടങ്ങളിൽ ഭേദഗതി ചെയ്‌ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
• ദ്യേഗോ മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. അർജന്റീനാ ഫുട്‌ബോൾ ഇതിഹാസത്തിന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണത്തിൽ മെഡിക്കൽ സംഘത്തിനെതിരെ വിചാരണ തുടരവേ ജഡ്‌ജി രാജിവച്ചു.
• വിദ്യാർഥി വിസ അനുവദിക്കാനുള്ള നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായി വിസയ്ക്കായുള്ള അഭിമുഖങ്ങൾ നിർത്തിവച്ച് അമേരിക്ക.