മലയാള സിനിമയുടെ നഷ്ടക്കണക്കുകൾ നിർമ്മാതാക്കൾ പുറത്തുവിട്ടു.. മാർച്ചിൽ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ടു.
റിലീസ് ചെയ്ത 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ്. മാർച്ചിൽ ലാഭം നേടിയത് എമ്പുരാൻ മാത്രമാണ്. എമ്പുരാൻറെ ബജറ്റ് 175.65 കോടി രൂപയായിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ചിത്രം 24 കോടി രൂപ നേടി. എമ്പുരാൻറെ അഞ്ച് ദിവസത്തെ കണക്കുകൾ പുറത്തുവന്നു.
മാർച്ചിൽ റിലീസ് ചെയ്ത സിനിമകളിൽ അഞ്ച് എണ്ണം മാത്രമേ നിലവിൽ പ്രദർശിപ്പിക്കുന്നുള്ളൂവെന്നും അസോസിയേഷൻ അറിയിച്ചു. അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിൻ ഒസ്യത്ത്, പരിവാർ എന്നിവയാണ് ഇപ്പോഴും പ്രദർശിപ്പിക്കുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷത്തിൽ താഴെയാണ്. 85 ലക്ഷം രൂപ ബജറ്റിൽ നിർമ്മിച്ച ആരണ്യം എന്ന സിനിമ 22,000 രൂപ മാത്രമാണ് നേടിയത്.
ഫെബ്രുവരിയിലെ കണക്കുകളും സമാനമാണ്. ഫെബ്രുവരിയിൽ 17 ചിത്രങ്ങൾ റിലീസ് ചെയ്തു. 75.23 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ സിനിമകൾ നേടിയത് 23.55 കോടി രൂപ മാത്രമാണ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.