സംസ്ഥാനത്ത് ചൂട് കൂടിവരികയാണ്. ഉയർന്ന താപനില റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ന് 9 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് പരമാവധി താപനില 37°C വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം, മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഈ ജില്ലകളിൽ ഇന്ന് ചൂടും അസ്ഥിരവുമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
മികച്ച വീഡിയോകൾ
എല്ലാം കാണുക
അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസത്തെ മഴ പ്രവചനത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 29 ന് വയനാട്, കണ്ണൂർ ജില്ലകളിലും ഏപ്രിൽ 30 ന് മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് കനത്ത മഴ എന്ന് നിർവചിക്കുന്നത്.