കണ്ണൂര്‍ ജില്ലയിലാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ്‌ വിറ്റത്‌ എം ജി അനീഷ് എന്ന ഏജൻസി: ഭാഗ്യശാലിയെ തിരിച്ചറിഞ്ഞില്ല #Thiruvanthapuram

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂ ഇയർ ബംബർ നറുക്കെടുപ്പ് പുരോഗമിക്കുന്നു.ഒന്നാം സമ്മാനം XD387132 നമ്പർ ടിക്കറ്റിന്.ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുത്തത്.20 കോടി രൂപ സമ്മാന തുക ഭാഗ്യശാലി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.എം ജി അനീഷ് എന്ന ഏജൻസി കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് എന്നാണ് വിവരം. XD387132 , XG 209286, XC 124583, ΧΕ 589440, XD 578394, XD 367274, XΗ 340460, ΧΕ 481212, XD 239953, XD 239953,XC 173582, XB 325009, XC 315987, ΧΗ 301330, XD 566622, ΧΕ 481212, XD 239953, XB 289525, എന്നീ നമ്പറുകൾക്കുള്ള ടിക്കറ്റ്>രണ്ടാം സമ്മാനം.ഒരു കോടി വീതം ഇരുപത് പേർക്കാണ് രണ്ടാം സമ്മാനം. ആകെ 50,000,000 ടിക്കറ്റുകൾ വിൽപനയ്ക്കെത്തിയതിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചതായാണ് കണക്ക്.8,87,140 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5, 33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്താണ്.മറ്റു ജില്ലകളിലും ടിക്കറ്റ് വിൽപന ഗണ്യമായി വർധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0