പാലക്കാട് ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും വെട്ടിക്കൊന്നു# PALAKKAD

 

 പാലക്കാട് നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്നു.പാലക്കാട് പോത്തുണ്ടി സ്വദേശി സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരെ അയൽവാസിയായ ചെന്താമര(58)യാണ് വെട്ടിക്കൊലപ്പെടുത്തിയത്. മൃതദേഹം നെന്മാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ പിടികൂടാൻ നെന്മാറ പൊലീസ് അന്വേഷണം വിപുലമാക്കി.രാവിലെ പത്തോടെയായിരുന്നു കൊലപാതകം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.അടുത്ത വീട്ടുകാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് 2019 ൽ സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൻ്റെ വിചാരണ അടുത്തമാസം തുടങ്ങാനിരിക്കെയാണ് ചെന്താമര 
കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയത്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള  പൊലീസ് സംഘം പരിശോധിക്കുന്നു.

Andhra Pradesh: Husband kills murder in Tadepalligudem after coming out jail

.          
 



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0