പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകർ അറസ്റ്റിൽ... #Crime_News

 


ഛത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകർ അറസ്റ്റിൽ. മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ ജില്ലയിലാണ് സംഭവം. പ്രൈമറി സ്കൂൾ പ്രധാനാധ്യാപകൻ, രണ്ട് അധ്യാപകർ, ഒരു വനംവകുപ്പ് ജീവനക്കാരൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ അധ്യാപകരെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

17 വയസ്സുള്ള പെൺകുട്ടിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകൻ രവീന്ദ്ര സിംഗ് കുശ്‌വാഹ, സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ട് അധ്യാപകരായ അശോക് കുമാർ കുഷ്‌വാഹ, കുശാൽ സിംഗ് പരിഹാർ, വനം വകുപ്പ് ജീവനക്കാരൻ ബൻവാരി സിംഗ് എന്നിവരാണ് പ്രതികൾ. പെൺകുട്ടിയെ രണ്ട് തവണ കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടിയെ പഠനത്തിൽ സഹായിക്കാനെന്ന വ്യാജേന രവീന്ദ്ര സിംഗ് കുശ്‌വാഹ സൗഹൃദത്തിലായി. നവംബർ 15ന് പെൺകുട്ടിയെ അധ്യാപികമാരിൽ ഒരാളുടെ വീട്ടിൽ കൊണ്ടുപോയി മൂന്നു പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.

നവംബർ 22ന് കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ അധ്യാപകൻ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥൻ്റെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവം മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് കുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0