കേരളത്തെ ഞെട്ടിച്ച് വീണ്ടും ദൃശ്യം മോഡൽ കൊലപാതകം,
അമ്പലപ്പുഴയിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു. പ്രതി ജയചന്ദ്രൻ പോലീസ് കസ്റ്റഡിയിൽ. വിജയലക്ഷ്മിയെ കട്ടിങ് പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. ഈ മാസം ഏഴിനായിരുന്നു കൊലപാതകം. വീടിനു സമീപം സംസ്‌കരിച്ചു. ദൃശ്യം സിനിമാ മോഡലാണെന്ന് പോലീസ് അറിയിച്ചു.
ഈ മാസം ആറ് മുതലാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. എന്നാൽ പ്രതിയായ ജയചന്ദ്രൻ ശ്രദ്ധ തിരിക്കാനാണ് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചു. ഫോണുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.