'വൈദ്യുതി ചാർജ് വർധിപ്പിക്കേണ്ടിവരുമെന്ന പ്രചാരണം സ്വകാര്യകമ്പനികളുടെ ഗൂഢശ്രമങ്ങളുടെ ഭാഗം’... #Kerala

 


 ശമ്പളവും പെൻഷനും നൽകാൻ വൈദ്യുതി ചാർജ് വർധിപ്പിക്കേണ്ടിവരുമെന്ന പ്രചാരണം മേഖലയെ സ്വകാര്യവത്‌കരിച്ച് കൈയടക്കാനുള്ള വൻകിട സ്വകാര്യ കമ്പനികളുടെ ഗൂഢശ്രമങ്ങളുടെ ഭാഗമാണെന്ന് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം.

ചൂരൽമല-മുണ്ടക്കൈ പുനർനിർമാണത്തിനായി ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുദിവസംവരെയുള്ള പെൻഷൻ തുക സംഭാവനയായി നൽകണമെന്ന വൈദ്യുതി ബോർഡ് ഉത്തരവ് സ്വാഗതാർഹമാണെന്നും എല്ലാ പെൻഷൻകാരും അതിൽ പങ്കാളികളാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ജീവനക്കാരെ കൃത്യനിർവഹണത്തിനിടയിൽ ആക്രമിക്കുന്നത് തടയാൻ നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടു.

പ്രസിഡൻറ് എൻ.വേണുഗോപാൽ അധ്യക്ഷനായി .ജനറൽ സെക്രട്ടറി ബി.ശശികുമാർ, ട്രഷറർ വി.തുളസീധരൻ, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ എ.ടി.വർഗീസ്, എ.സെയ്ഫുദ്ദീൻ, കെ.സോമരാജൻ, സെക്രട്ടറിമാരായ കെ.സുനിൽ, ശ്രീകുമാരിയമ്മ, കെ.അശോകൻ, മുഹമ്മദ് സിയാദ് തുടങ്ങിയവർ സംസാരിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0