കണ്ണൂർ മണ്ഡലം ജനകീയ സദസ്സ്: പയ്യാമ്പലത്തേക്ക് ബസ് റൂട്ടുകൾക്ക് ആവശ്യം... #Kannur_News

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ബസ് സർവ്വീസ് ഇല്ലാത്ത ഗ്രാമീണ മേഖലകളെ ടൗണുമായി ബന്ധപ്പെടുത്താനും ലാഭകരമായ പുതിയ റൂട്ടുകൾ നിശ്ചയിക്കാനുമായി ജനകീയ സദസ്സ് നടത്തി. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള അധ്യക്ഷത വഹിച്ചു. 

ബസ് റൂട്ട് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിച്ചു. നിരവധി ആളുകൾ ടൂറിസ്റ്റുകളായും പൊതുശ്മശാനത്തിലേക്കും എത്തുന്ന കണ്ണൂർ പയ്യാമ്പലത്തേക്ക് ബസ് റൂട്ടുകൾ അനുവദിച്ച് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കപ്പെടണമെന്ന് ജനകീയ സദസ്സിൽ ആവശ്യമുയർന്നു. 

കണ്ണൂർ-തോട്ടട ഭാഗത്തേക്ക് രാത്രി 10 മണി വരെ ബസുകൾ സർവ്വീസ് നടത്തണമെന്ന നിർദ്ദേശം ഉൾപ്പെടെ ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചു. ആർടിഒ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ, ജോയിൻറ് ആർടിഒ വിനോദ്കുമാർ, എംവിഐ റിജിൻ എൻ.ആർ. എന്നിവർ സംസാരിച്ചു. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0