മക്ഡൊണാൾഡ്‌സിന് തിരിച്ചടി; ബർഗർ കഴിച്ച ഒരാൾ മരിച്ചു, നിരവധി പേർക്ക് രോഗബാധ... #International_News

 


ബർഗറിൽ നിന്ന് ഇ-കോളി അണുബാധ പടർന്നതിനെ തുടർന്ന് ലോകപ്രശസ്ത ഭക്ഷ്യ ശൃംഖല കമ്പനിയായ മക്‌ഡൊണാൾഡിന് തിരിച്ചടി. ഒരാൾ മരിക്കുകയും നിരവധി പേർ രോഗികളാകുകയും ചെയ്ത സംഭവത്തെത്തുടർന്ന് പത്ത് യുഎസ് സംസ്ഥാനങ്ങളിലെ 20 മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റുകളിൽ നിന്ന് ക്വാർട്ടർ പൗണ്ടർ ബർഗർ വിതരണം ചെയ്യുന്നത് കമ്പനി നിർത്തിവച്ചു.

കൊളറാഡോ, കൻസാസ്, യൂട്ടാ, വ്യോമിംഗ്, ഐഡഹോ, അയോവ, മിസോറി, മൊണ്ടാന, നെബ്രാസ്ക, നെവാഡ, ന്യൂ മെക്സിക്കോ, ഒക്ലഹോമ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകൾ ക്വാർട്ടർ പൗണ്ടർ ബർഗർ നൽകുന്നത് നിർത്തി. മക്ഡൊണാൾഡ്സ് വിതരണം ചെയ്ത ബർഗർ കാരണം രാജ്യത്ത് ഒരാൾ മരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്തതായി യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ സ്ഥിരീകരിച്ചു.

മക്‌ഡൊണാൾഡിന് യുഎസിൽ ഏകദേശം 14,000 ഔട്ട്‌ലെറ്റുകൾ ഉണ്ട്. ബാധിച്ച 10 സംസ്ഥാനങ്ങളിൽ, ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഏകദേശം 1 ദശലക്ഷം ക്വാർട്ടർ പൗണ്ടർ ബർഗറുകൾ വിൽക്കപ്പെടുന്നു. ഫെഡറൽ ഏജൻസികളുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്പനി അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0