അധ്യാപകരുടെ സേവനവും ത്യാഗവും ഒക്കെ ഓർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് അധ്യാപക ദിനം എന്ന ആഘോഷം. ആഗോള തലത്തിൽ ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. 1966 ല്‍ അധ്യാപകരുടെ ജീവിത നിലവാരം സംബന്ധിച്ച ശുപാര്‍ശ ഒപ്പിട്ടതിന്‍റെ ഓര്‍മ്മപ്പെടുത്തലായാണ് ഒക്ടോബർ അഞ്ചിന് അധ്യാപകദിനം ആചരിക്കുന്നത്.
സെപ്റ്റംബർ 5 അധ്യാപകദിനം; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകർക്കായി ആശംസകൾ അറിയിക്കാം... #Happy_Teachers_Day
By
News Desk
on
സെപ്റ്റംബർ 05, 2024
ഒരുസമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വിസ്മരിക്കാൻ കഴിയാത്തതാണ്. ഓരോ വിദ്യാർഥിയുടെയും സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുമെന്നതിനാൽ അധ്യാപകർ പാലിക്കേണ്ട ചുമതല വളരെ വലുതാണ്. ഇന്ന് സെപ്റ്റംബർ അഞ്ചിന് രാജ്യം മറ്റൊരു അധ്യാപകദിനം ആചരിക്കുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്‍റും അധ്യാപകനുമായ സർവ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്തംബർ അഞ്ചിനാണ് ഇന്ത്യ അധ്യാപക ദിനം ആചരിക്കുന്നത്. എന്നാൽ ലോക അധ്യാപകദിനം ഒരുമാസം കൂടി കഴിഞ്ഞ് ഒക്ടോബർ അഞ്ചിനാണ്.