മഴ കനക്കുന്നതിന് മുന്നോടിയായി മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ പരിശോധന... #Mullaperiyar

 


 മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് സംഘം പരിശോധന നടത്തി. മധുര റീജിയണൽ ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കേരളത്തിൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്നാടിന്റെ നടപടി.

അണക്കെട്ടിൽ ജലനിരപ്പ് ക്രമാധീതമായി ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് തമിഴ്നാട്ടിലെ ജലവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതിനുമായിരുന്നു ഉദ്യോ​ഗസ്ഥരുടെ സന്ദർശനം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0