സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു; 10 പേർ ചികിത്സയിൽ... #cholera

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. ​നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

ശനിയാഴ്ച രാത്രിയാണ് വിജിലയ്ക്ക് രോ​ഗ ലക്ഷണം ഉണ്ടായത്. ഞായറാഴ്ച രോ​ഗം മൂർച്ഛിച്ചതോടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ അതിസാരം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. രണ്ടു കുട്ടികളും ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണ് ചികിത്സയിൽ കഴിയുന്നത്.

ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് ആരോ​ഗ്യ വകുപ്പ് കോളറ സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലം എത്തേണ്ടതുണ്ട്. കോളറ സ്ഥിരീകരിച്ചതോടെ മേഖലയിൽ ആരോ​ഗ്യ വകുപ്പ് ജാ​ഗ്രതാ നിർദേശം നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0