ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാർ അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരിയില്‍വെച്ചാണ് അപകടമുണ്ടായത്.മുണ്ടക്കൈയിലെ ദുരന്തസ്ഥലത്തേക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്. മന്ത്രിക്കും ഒപ്പമുള്ളവർക്കും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ നല്‍കി.എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ കൈക്കും തലക്കും പരിക്കേറ്റു. സ്‌കൂട്ടറിലുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിട്ടുണ്ട്