ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ; രോഗബാധ ഉണ്ടായത് അസോസിയേഷന്റെ പിടിപ്പുകേട് മൂലം... #E_Coli

 


കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി.സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്‌ലാറ്റില്‍ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട് മൂലമെന്ന് രോഗബാധിതരുടെ കുടുംബങ്ങള്‍ ആരോപിച്ചു.കഴിഞ്ഞ രണ്ടുദിവസമായി അതിസാരവും ഛര്‍ദ്ദിയും മൂലം അസുഖ ബാധിതായിരുന്നു നാല് വയസുകാരി. തുടര്‍ന്ന് കുടുംബം നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തില്‍ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഫ്‌ലാറ്റിലെ വെള്ളത്തില്‍ കോളി സാന്നിധ്യം ഉണ്ടെന്ന കാര്യം അസോസിയേഷന്‍ ഭാരവാഹികള്‍ മനപ്പൂര്‍വം മറച്ചുവച്ചെന്നാണ് രോഗബാധിതരുടെ കുടുംബം ആരോപിക്കുന്നത്.മൂന്നു ദിവസത്തിനു ശേഷം ആരോഗ്യവകുപ്പിന്റെ പരിശോധനാഫലം പുറത്തു വരും. സൂപ്പര്‍ ക്‌ളോറിനൈസേഷന്‍ നടത്തിയ വെള്ളമാണ് നിലവില്‍ ഫ്‌ളാറ്റില്‍ ഉപയോഗിക്കുന്നത്. വിവിധ ആശുപത്രികളിലായി 28 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0